പി. മുഹമ്മദ് കുഞ്ഞി സ്മാരക പുരസ്‌കാരം കമാല്‍ വരദൂറിന്

കാഞ്ഞങ്ങാട്: മുസ്​ലിം ലീഗ് നേതാവും എഴുത്തുകാരനുമായിരുന്ന പി. മുഹമ്മദ് കുഞ്ഞിയുടെ പേരിൽ അതിഞ്ഞാല്‍ മുസ്​ലിം ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ പുരസ്​കാരം ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂറിന്.

10,001 രൂപയും ശിൽപവും അടങ്ങുന്ന പുരസ്‌കാരം ജൂലൈ അവസാനവാരം അതിഞ്ഞാലില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സമിതി ചെയര്‍മാന്‍ തെരുവത്ത് മൂസ ഹാജി, വര്‍ക്കിങ്​ ചെയര്‍മാന്‍ ഹമീദ് ചേരക്കാടത്ത്, ടി. മുഹമ്മദ് അസ്‌ലം തുടങ്ങിയവർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Tags:    
News Summary - p muhammed kunji memorial award to kamal varadoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-25 07:47 GMT