പവിഴമല്ലികളോട് എന്നും പ്രിയമായിരുന്നു... ചുവന്ന തണ്ടോടുകൂടിയ വെളുത്ത ചെറിയ ഇതളുകൾ ഉള്ള വളരെ വളരെ ലോലമായ കുഞ്ഞു പൂവ്...
തറവാട്ടിലെ വേട്ടേക്കരൻ കാവിെൻറ മുറ്റത്തെ വീണുകിടക്കുന്ന പൂക്കൾ പെറുക്കി ഗന്ധം മുകരാൻ ഒരുപാട് ഇഷ്ടമായിരുന്നു... മദിപ്പിക്കുന്ന ഗന്ധമായിരുന്നില്ല അവയ്ക്ക്, എങ്കിലും എന്തോ പ്രിയമായിരുന്നു..
എത്താ കൊമ്പിലെ പൂക്കൾ പറിക്കുവാൻ ശ്രമിച്ച് പരാജയപ്പെടുമ്പോൾ അവയെ നോക്കി കൊഞ്ഞനം കുത്തി പിണങ്ങി ഇരിക്കുമായിരുന്നു... എന്തിനാ ഇത്രയും ഉയരത്തിൽ നീ വളർന്നു പോയേ? എങ്കിലും മരം പെയ്യിച്ചു പൂക്കളെ കൊഴിച്ചു ആ പൂമഴയിൽ നിൽക്കുമായിരുന്നു... പവിഴമല്ലി തീർത്ത പൂമുറ്റത്തിരുന്ന് ഞാനെെൻറ സാങ്കൽപിക ലോകം തീർത്തിരിക്കുന്നു...
ഒത്തിരി തവണ മാലകെട്ടി തലയിൽ ചൂടുവാൻ ശ്രമിച്ചിട്ടും അവ പരാജയപ്പെട്ടതെ ഉള്ളൂ. ഒടുവിൽ മിടഞ്ഞിട്ട മുടിയിഴകൾക്കിടയിൽ നിറയെ തിരുകിവെച്ചു ആ ഗന്ധത്തെ ആവാഹിച്ചെടുക്കുമായിരുന്നു.
എപ്പഴോ ചിന്തകളിൽ പവിഴമല്ലിയെ ഗന്ധർവനുമായി ചേർത്തുവയ്ക്കാൻ കൊതിച്ചു. ഗന്ധർവയാമത്തിൽ പൂക്കുന്ന പവിഴമല്ലിയെ തേടിവരുന്ന ഗന്ധർവനെ ഞാനും കാത്തിരിക്കുമായിരുന്നു. കാരണം പ്രണയത്തിെൻറ ഗന്ധമാണ് എെൻറ പവിഴമല്ലിക്ക്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.