Posted On
date_range Updated On
date_range നീ
നീ ചിരിക്കുമ്പോൾ
ആയിരം
പൂനിലാവ് വിരിയുന്നു.
ദുരന്തത്തീപ്പെയ്ത്തിൽ
പൊള്ളിയ ഹൃദന്തം
തണുക്കുന്നു.
മനസ്സിലൊരായിരം
സൂര്യ ചന്ദ്രന്മാർ
ഉണരുന്നു.
നീ
വരുന്നതിനു മുമ്പ്
അഭിസാരികയുടെ
കപടനാട്യമാണ്
ഞാൻ കണ്ടത്.
നിന്റെ ചുണ്ടിൽ
എന്നും
സുസ്മിതത്തിൽ
വെള്ളാമ്പൽ പൂവ്
വിരിഞ്ഞിരുന്നു.
കരിമഷി
എഴുതാത്ത നിന്റെ കണ്ണുകൾ
ഒരു നോട്ടം.
ഒരു വാക്കു കൊണ്ട്
നീ
എന്നെ കീഴ്പ്പെടുത്തി.
നീ
എന്റെ കണ്ണാടിപ്പുഴ.
നീ
എന്റെ നീല സാഗരം.
നീ
എന്റെ വിശാലമായ ആകാശം.
നീ
എന്റെ വർണ്ണവന നിരകൾ.
നീ
എന്റെ കല്ലോലിനി.
നീ
എന്റെ കുടമുല്ലപ്പൂ .
നീ
എന്റെ സത്യം.
നീ
എന്റെ നീതി.
നീ
എന്റെയെല്ലാമെല്ലാം.
നീ
ഞാൻ പാടും പാട്ടിന്റെ പല്ലവി.
നീ
എന്റെ സൗഗന്ധികം.
നീ
എന്റെ
ഹൃദയ സുഗന്ധം.
നീ
എവിടെ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.