തിരുവനന്തപുരം: 2020 ലെ ബാലസാഹിത്യ അക്കാദമി അവാർഡിന് (കവിതാവിഭാഗം) മടവൂർ രാധാകൃഷ്ണൻ അർഹനായി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പൊൻവട്ടം എന്ന ബാലകവിതാസമാഹാരത്തിനാണ് അവാർഡ്. 2019 ലെ സാംബശിവൻ മുത്താന സ്മാരക കവിതാഅവാർഡും പൊൻവട്ടം നേടിയിരുന്നു. മേയ് 15ന് തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ കഥാകാരൻ െെവശാഖൻ അവാർഡ് സമ്മാനിക്കും.
മുത്തുകൾ, പനിനീർപ്പൂക്കൾ, മയിൽപ്പീലി, പുലരി, മിന്നാമിന്നി, കുഞ്ഞിക്കിളി, പൊൻവട്ടം തുടങ്ങി നിരവധി ബാലസാഹിത്യകൃതികളുടെയും ഉയരം എന്ന സാമൂഹിക കവിതാസമാഹാരത്തിെൻറയും കർത്താവാണ് മടവൂർ രാധാകൃഷ്ണൻ. കോഴിക്കോട് മാധ്യമത്തിൽ സീനിയർ പ്രൂഫ് റീഡറാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: അനശ്വര കൃഷ്ണ , അക്ഷയ കൃഷ്ണ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.