ലളിതാംബിക അന്തര്‍ജനം സാഹിത്യ പുരസ്‌കാരം ടി.ബി ലാലിന്

 തിരുവനന്തപുരം: സാഹിതി ഏര്‍പ്പെടുത്തിയ ലളിതാംബിക അന്തര്‍ജനം സാഹിത്യ പുരസ്‌കാരത്തിന് കഥാകൃത്ത് ടി.ബി.ലാല്‍ അര്‍ഹനായി. 'ടി.ബി.ലാലിന്‍റെ കഥകള്‍' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. മലയാള മനോരമ പത്തനംതിട്ട സീനിയര്‍ റിപ്പോര്‍ട്ടരാണ് ലാൽ.

ലളിതാംബിക അന്തര്‍ജനത്തിന്റെ ശ്രദ്ധേയ കൃതിയായ 'അഗ്‌നിസാക്ഷി' പുറത്തിറങ്ങിയതിന്‍റെ 44-ാമത് വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് സാഹിതി പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്ന് ചെയര്‍മാര്‍ വി.സി.കബീറും സെക്രട്ടറി ജനറല്‍ ബിന്നി സാഹിതിയും പറഞ്ഞു. 44,444 രൂപയാണ് അവാര്‍ഡ് തുക.

Tags:    
News Summary - Lalithambika Antarjanam Literary Award for TB Lal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.