എൻ.വിക്ക് സ്മാരകമായി കൃഷ്ണ വനമെന്ന പേരിട്ടത് സുഗതകുമാരി

കേരളത്തിലെ ആദ്യ പരീക്ഷണമായിരുന്നു അട്ടപ്പാടിയിലെ കൃഷ്ണവനം. എൻ.വി.കൃഷ്ണ വാര്യരുടെ യഥാർഥ സ്മാരകം അട്ടപ്പാടിയിലെ കൃഷ്ണവനമെന്നാണ് സുഗതകുമാരി എഴുതിയത്. കാരണം പ്രകൃതി സ്നേഹികൾക്കൊപ്പം നിലകൊണ്ട പത്രാധിപരായിരുന്നു എൻ.വി. മരങ്ങള്‍ വളര്‍ത്തേണ്ടത് പ്രകൃതിയുടെമാത്രം ചുമതലയല്ല, മനുഷ്യനും പങ്കുണ്ടെന്ന് ബോധ്യപ്പെടുത്താൻ സുഗതകുമാരിക്കായത് ഈ കാടിലൂടെയാണ്.

സുഗതകുമാരി 1985ലാണ് അട്ടപ്പാടിയിൽ എത്തുന്നത്. അതാകട്ടെ മൂച്ചിക്കുണ്ടിലെ വനം കൊള്ളക്കെതിരെയാണ്. അട്ടപ്പാടിയിലെ പ്രത്യേകിച്ച്, ബൊമ്മ ിയാംപടി ഊരിന് പിന്നിലെ ദയനീയമായ കാഴ്ച ഹൃദയം പൊള്ളിച്ചു. 100 മൊട്ടകുന്നുകൾ. നല്ല മരങ്ങൾ എല്ലാം പണ്ടേ മലയിറങ്ങി. മഴ പെയ്തിട്ട് നാളേറെയായി. പൊരിഞ്ഞപട്ടിണി. വനംവകുപ്പിൻെറ ഭൂപടത്തിൽ അവിടമെല്ലാം വിശുദ്ധ വനഭൂമിയായിരുന്നു. സുഗതകുമാരിയുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ സമിതിയുടെ ഓലക്കുടിൽ ഉയർത്തി. 75 ഏക്കറിൽ സാഹസികമായ ഒരു പരീക്ഷണം ആരംഭിച്ചു. മരിച്ചുപോയ കാടിനെ പുനർജീവിപ്പിക്കാൻ കേന്ദ്രസർക്കാരിൻെറ ഫണ്ട് ലഭിച്ചു. ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരുമില്ലാതെ ആദിവാസികൾ ആയിരക്കണക്കിന് നാടൻ മര മരത്തൈകൾ ശേഖരിച്ച് നട്ടു.

986-ലെ വരൾച്ചക്കാലത്താണ് കൃഷ്ണവനത്തിൽ സുഗതകുമാരിയും ആദിവാസി ഊരിലുള്ളവരും മരങ്ങൾ നട്ടത്. അവിടെയെല്ലാം പുല്ലു തഴച്ചുവളരാൻ തുടങ്ങി. വെള്ളം നിന്ന് താഴാൻ വേണ്ടി കുഴികളെടുത്തു. മലകളുടെ മുറിവുകൾ ഉണങ്ങി. സ്വപ്നത്തിലെന്നപോലെ പച്ചപ്പ് വന്നപ്പോൾ കിളികൾ എത്തി. തേനീച്ചയും മുയലും കുറുക്കനും പാമ്പുമെത്തി. നൂറു മുള തൈകൾ നട്ടപ്പോൾ 500 മുളകൾ നുളച്ചുപൊന്തി. മരിച്ചുപോയ കാട് പതുക്കെ ഉണർെന്നണീറ്റു. അടിക്കാടുകളും തഴച്ചുവളർന്ന് പ്രദേശത്തെ മുഖച്ഛായ മാറി. ചത്തുപോയ പോയ കാട്ടരുവികൾ പുനർജനിച്ചു .വനവൽക്കരണത്തിന് ഒരു മാതൃകയായി സസ്യ വൈവിധ്യം മണ്ണിൻറെ പോഷണം ഈർപ്പം വന്യജീവികളുടെ അവസ്ഥ നീർവാർച്ച വന്യജീവി വനപ്രദേശം നേടിയിരുന്നു. ആന, പുലി, കാട്ടുപോത്ത്, കരടി എന്നിവയെല്ലാം കാട്ടിലുണ്ട്.

എൻ.വി കൃഷ്ണവാര്യരുടെ ഓർമ്മയ്ക്കായി ആ കാടിന് ഒരു പേരിട്ടു കൃഷ്ണവനം. വനംകാണാൻ വരണമെന്ന് എൻ.വി ആഗ്രഹിച്ചുവെങ്കിലും അത് നടന്നില്ല.

Tags:    
News Summary - krishnavanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.