കേരളീയം പരിപാടിയുടെ ഭാഗമായി പ്രഭാവര്‍മയുടെ ശ്യാമമാധവം കവിതയെ ആസ്പദമാക്കി ചിത്രകാരന്‍ സുരേഷ് മുതുകുളം വരച്ച ചുമര്‍ ചിത്രത്തിെൻറ നേത്രോന്‍മീലനം നര്‍ത്തകി ഡോ. രാജശ്രീ വാര്യര്‍ നിര്‍വഹിക്കുന്നു
Posted On
date_range Updated On
date_range ശ്യാമമാധവത്തിന് വരയിലൂടെ പുതുജീവന്‍; ചുമര്ച്ചിത്രത്തിെൻറ മിഴിതുറന്ന് കേരളീയം
പ്രഭാവര്‍മ്മയുടെ അതിമനോഹര കവിത ശ്യാമമാധവത്തിന് വരയിലൂടെ പുതുജന്മം. കേരളീയം പരിപാടിയുടെ ഭാഗമായി പ്രഭാവര്‍മയുടെ ശ്യാമമാധവം കവിതയെ ആസ്പദമാക്കി ചിത്രകാരന്‍ സുരേഷ് മുതുകുളം വരച്ച ചുമര്‍ ചിത്രത്തിെൻറ നേത്രോന്‍മീലനം നര്‍ത്തകി ഡോ. രാജശ്രീ വാര്യര്‍ നിര്‍വഹിച്ചു. വാസ്തുവിദ്യാഗുരുകുലം പവലിയനില്‍ നടന്ന ചടങ്ങില്‍ കവി പ്രഭാവര്‍മ്മ സന്നിഹിതനായിരുന്നു. സ്വര്‍ഗാരോഹണത്തിനു മുന്‍പുള്ള കൃഷ്ണെൻറ കുറ്റസമ്മതമാണ് ചിത്രത്തിെൻറ ഇതിവൃത്തം. ആടയാഭരണങ്ങള്‍ ഇല്ലാതെ വിവിധ വികാരങ്ങള്‍ പ്രതിഫലിക്കുന്ന ഭാവത്തിലാണ് കൃഷ്ണനെ വരച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.