സാഹിത്യ അക്കാദമി കവിതാക്യാമ്പിൽ പങ്കെടുക്കാം

തൃശൂർ: പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരള സാഹിത്യ അക്കാദമി മൂന്ന് ദിവസം നീളുന്ന കവിതാക്യാമ്പ് ഡിസംബറിൽ തിരുവനന്തപുരത്തുവെച്ച് സംഘടിപ്പിക്കുന്നു. 35 വയസ്സിനു താഴെയുള്ള 40 പേരെയാണ് പ്രതിനിധികളായി തെരഞ്ഞെടുക്കുക.

ഏറ്റവും പുതിയ മൂന്ന് കവിതകൾ, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോൺനമ്പർ, ഇ-മെയിൽ എന്നിവ സഹിതം ഒക്‌ടോബർ 20ന് മുൻപായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ-680 020 എന്ന വിലാസത്തിൽ അപേക്ഷിക്കണം. പ്രതിനിധികൾക്ക് അക്കാദമി സാക്ഷ്യപത്രം നൽകും. യാത്രച്ചെലവ് അക്കാദമി വഹിക്കും. താമസം, ഭക്ഷണം എന്നിവയും അക്കാദമി ഒരുക്കും.

വിശദവിവരങ്ങൾക്ക് അക്കാദമി വെബ്‌സൈറ്റ് സന്ദർശിക്കുക. ഇ-മെയിൽ വിലാസം office@keralasahityaakademi.org, ഫോൺ: 0487 2331069, 9349226526. 

Tags:    
News Summary - Kerala Sahitya Akademi literature Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-23 08:54 GMT
access_time 2026-01-18 09:25 GMT