ആലപ്പുഴ: കേരള ബുദ്ധിസ്റ്റ് കൗൺസലിന്റെ 2025ലെ കരുമാടിക്കുട്ടൻ പുത്തക അവാർഡ് ഡോ. അജു കെ നാരായണന് നൽകും. 'കേരളത്തിലെ ബുദ്ധമത പാരമ്പര്യം നാട്ടറിവുകളിലൂടെ ' എന്ന ഗവേഷണ പഠനത്തെയും ബൗദ്ധ ജ്ഞാന സംബന്ധിയായ അദ്ദേഹത്തിന്റെ എഴുത്തുകളെയും മുൻനിർത്തിയാണ് കരുമാടിക്കുട്ടൻ പുത്തക അവാർഡ് നൽകുന്നത്.
ധമ്മചാരി കുമ്പഴ ദാമോദരൻ, ഡോ. അജയ് ശേഖർ, ഡോ.ഷൈമ പച്ച, ഡോ. എം. ബി. മനോജ് മോഹനൻ തിസരണ പള്ളി, അജയൻ ഇടുക്കി, അനിരുദ്ധ് രാമൻ എന്നിവർ ഉൾപ്പെടുന്ന സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. മേയ് 12ന് അമ്പലപ്പുഴ കരുമാടിക്കുട്ടൻ ബുദ്ധഭൂമിയിൽ നടക്കുന്ന ബുദ്ധപൂർണിമ മഹോത്സവത്തോടനുബന്ധിച്ച് ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.