കോഴിക്കോട്: പുസ്തകം വായിക്കാതെയാണ് വിമർശനം എന്ന ദീദി ദാമോദരന്റെ ആരോപണത്തിന് മറുപടിയുമായി എം.ടി വാസുദേവൻ നായരുടെ മകൾ അശ്വതി. 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ പുസ്തകം വായിക്കാതെയാണ് വിമർശനം ഉയർത്തുന്നതെന്ന് ദീദി ദാമോദരൻ പറഞ്ഞിരുന്നു.
പുസ്തകത്തിൽ എല്ലാ പേജിലും എന്ന കണക്കെ എം.ടിയെ കുറിച്ചുള്ള പരാമർശമുണ്ട്. സിതാര പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിതാര പുസ്തകം എഴുതിയവരോട് സംസാരിച്ചിട്ടില്ല. അനുമതിയും നൽകിയിട്ടില്ല. അമ്മയെ കുറിച്ചുള്ള പുസ്തകത്തിന് സിതാര അനുമതി നൽകാതെ എങ്ങനെ പ്രസിദ്ധീകരിക്കും എന്നും അശ്വതി ചോദിച്ചു. ആരോപണങ്ങൾ വാസ്തവം ആണെന്ന് ആളുകൾ ധരിക്കും. അതുകൊണ്ടാണ് പ്രതികരിക്കുന്നത്. എന്തിനുവേണ്ടിയാണ് പക പോക്കുന്നത് എന്ന് അറിയില്ലെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.
'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ രംഗത്തെത്തിയിരുന്നു. എംടിയുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകത്തിൽ സ്വന്തമായി ഒന്നും പറഞ്ഞില്ലെന്നും എം.ടിയുടെ ജീവചരിത്രത്തിൽ വന്ന ഭാഗങ്ങൾ ക്വാട്ട് ചെയ്തതാണ് എഴുതിയതെന്നും ദീദി ദാമോദരൻ പറഞ്ഞു. പ്രതികരണം പുസ്തകം വായിക്കാതെയാണ് പുസ്തകത്തിനെതിരെ പ്രതികരണം നടത്തുന്നച്.
എച്ച്മുക്കുട്ടിയും ദീദി ദാമോദരനും ചേർന്നാണ് 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകം രചിച്ചത്. പുസ്തകത്തിനെതിരെ എം.ടി. വാസുദേവൻ നായരുടെ കുടുംബം രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.