കലാലയ ജി.റാവു, ബിന്ദു പണിക്കർ
പള്ളുരുത്തി: കാഥികൻ ഇടക്കൊച്ചി പ്രഭാകരന്റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള കാഥിക ശ്രീ പുരസ്കാരം കാഥികൻ കലാലയ ജി. റാവുവിനും ഉർവശി പ്രഭ പുരസ്കാരം സിനിമാതാരം ബിന്ദു പണിക്കർക്കും.
25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. എ.എ.അബ്ദുൽ അസീസ്,കെ.എം. ധർമൻ, വി.കെ. പ്രകാശൻ ,ജി.കെ. പിള്ള തെക്കേടത്ത് എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള പുരസ്കാരം സമർപ്പിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ വി.കെ. പ്രകാശൻ,കെ.എം. ധർമൻ,ജോസ് പൊന്നൻ,വിജയൻ മാവുങ്കൽ,പീറ്റർ ജോസ്,ഇടക്കൊച്ചി സലീംകുമാർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.