സി.വി. ശ്രീരാമൻ സ്​മൃതി പുരസ്​കാരം വിവേക്​ ചന്ദ്ര​​െൻറ 'വന്യ'ത്തിന്

കുന്നംകുളം: ഏഴാമത് സി.വി. ശ്രീരാമൻ സ്​മൃതി പുരസ്​കാരത്തിന് വിവേക് ചന്ദ്ര​െൻറ 'വന്യം' എന്ന ചെറുകഥാ സമാഹാരം അർഹമായി. കുന്നംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സി.വി. ശ്രീരാമൻ ട്രസ്​റ്റ്​ ആണ് അവാർഡ്‌ പ്രഖ്യാപിച്ചത്. 25,000 രൂപയും പ്രശസ്​തിപത്രവും ശിൽപവുമാണ് അവാർഡ്.

ഈമാസം 31ന്​ വൈകീട്ട് അഞ്ചിന്​ കുന്നംകുളം ലിവാ ടവർ ഹോട്ടലിൽ ചേരുന്ന യോഗത്തിൽ യശോദ ശ്രീരാമൻ അവാർഡ് നൽകും. മന്ത്രി എ.സി. മൊയ്​തീൻ യോഗം ഉദ്​ഘാടനം ചെയ്യും. കഥാകൃത്ത് എൻ. പ്രഭാകരൻ സ്​മാരക പ്രഭാഷണം നടത്തുമെന്ന്​ ട്രസ്​റ്റ്​ ചെയർമാൻ വി.കെ. ശ്രീരാമനും സെക്രട്ടറി ടി.കെ. വാസുവും അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.