ബിമൽ കാമ്പസ് കവിതാ പുരസ്കാരം - അവസാന തീയതി ജൂൺ 25

എടച്ചേരി: 2025ലെ ബിമൽ കാമ്പസ് കവിതാ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാനതല നേതാക്കളിലൊരാളും കവിയും നാടകപ്രവർത്തകനുമായിരുന്ന കെ.എസ്. ബിമലിന്റെ ഓർമയിൽ വർഷം തോറും നൽകി വരുന്ന പുരസ്കാരമാണിത്.

കോളജുകളിലോ സർവകലാശാലാ പഠന വിഭാഗങ്ങളിലോ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30. മലയാളത്തിലുള്ള കവിതകളായിരിക്കണം. വിഷയനിബന്ധന ഇല്ല. മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. ബിമൽ കാമ്പസ് കവിതാ പുരസ്കാരം മുമ്പ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കരുത്. ഒരു കവിത മാത്രമേ സ്വീകരിക്കുകയുള്ളൂ.

കവിതകൾ പി.ഡി.എഫ് രൂപത്തിലാക്കി ബിമൽ സാംസ്കാരിക ഗ്രാമത്തിൻ്റെ പേരിലുള്ള bimalsamskarikagramam@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. പൂർണമായ മേൽവിലാസവും ഫോൺ നമ്പരും കലാലയത്തിൻ്റെ തിരിച്ചറിയൽ കാർഡും ഇതോടൊപ്പം മെയിൽ ചെയ്യണം.

10000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും മൊമെന്റോയും ആണ് പുരസ്കാരം. ജൂലൈ ഒന്നിന് എടച്ചേരിയിൽ ബിമൽ അനുസ്മരണച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. അവസാന തീയതി 2025 ജൂൺ 25. കൂടുതൽ വിവരങ്ങൾക്ക് 9497646737, 8086422600 എന്നീ ഫോൺ നമ്പറുകളിൽ വാട്സാപ്പ് വഴി ബന്ധപ്പെടാം.

Tags:    
News Summary - Bimal Campus Poetry Award - Closing date June 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT