Posted On
date_range Updated On
date_range ബിമൽ കാമ്പസ് കവിതാ പുരസ്കാരം രാഹുൽ മണപ്പാട്ടിന്
കോഴിക്കോട് : എടച്ചേരി ബിമൽ സാംസ്കാരികഗ്രാമം സംസ്ഥാന തലത്തിൽ നടത്തിയ ഇത്തവണത്തെ കാമ്പസ് കവിതാ പുരസ്കാരത്തിന് രാഹുൽ മണപ്പാട്ട് അർഹനായി. "പാടവരമ്പത്ത് നമുക്കൊരു വീടുണ്ടായിരുന്നു" എന്ന കവിതയ്ക്കാണ് പുരസ്കാരം.
കോഴിക്കോട് മീഞ്ചന്ത ഗവൺമെൻറ് ആർട്സ് ആൻറ് സയൻസ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് രാഹുൽ. 10000 രൂപ മൂല്യമുള്ള പുസ്തകങ്ങളാണ് ഇത്തവണ പുരസ്കാരമായി നൽകുക. അവാർഡ് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിന്നീടറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.