ആത്മാക്കളുടെ ഭൂമി

നാലഞ്ചുകൊല്ലം മുമ്പ്...

നാട്ടുകാരുടെ പണം തിന്ന്

വയറു വീർത്തു മരിച്ച

ഒരു കള്ളഡോക്ടറുണ്ടായിരുന്നു,

നാട്ടിലെ ആശുപത്രിയിൽ..!

കുറച്ചു വർഷങ്ങൾക്കുശേഷം

ആത്മാവിന് ശാന്തി കിട്ടാതെ

പരലോകത്തലഞ്ഞ അയാൾ,

ഒരു യക്ഷിയെപ്പോലെ വെള്ളയുടുപ്പിട്ട്

കൊതുകായി പരിണമിച്ച്

ആശുപത്രിയിൽ വന്നു,

ചോര കുടിക്കാൻ!


അയാൾ സിറിഞ്ച് കുത്തിക്കൊന്ന

ആത്മാക്കൾ തിങ്ങിനിറഞ്ഞിരുന്നു,

വരാന്തമൂലയിൽ...

ജനൽ പഴുതുകൾ നിറയെ കൊതുകുതിരികൾ;

ചത്തവരുടെ സ്നേഹ സ്വീകരണം!

പ്രായം തീരും മുമ്പേ, മരുന്ന് കുത്തി

പരലോകത്തേക്കയച്ച വൃദ്ധനും,

ലേബർ റൂമിൽ നിന്ന്

ദൈവത്തിനടുത്തേക്ക് പോയ

ഗർഭിണിയും കുഞ്ഞും

മുന്നോട്ടുവന്നു പറഞ്ഞു;

‘അരുത്’...

ചോര നിറമുള്ള തിരിപ്പുക ശ്വസിച്ച്

അയാൾ ചിറകൊടിഞ്ഞുവീണു,

സിറിഞ്ച് രക്തസാക്ഷിയുടെ അമ്മ കൊടുത്ത

ഹരജിക്കെട്ടിന് മുകളിലേക്ക്...

Tags:    
News Summary - athmakkalude bhoomi-poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT