അഷിത സ്മാരക പുരസ്കാരം സുഭാഷ് ചന്ദ്രന്

തിരുവനന്തപുരം: രണ്ടാമത് അഷിത സ്മാരക പുരസ്കാരം സുഭാഷ് ചന്ദ്രന്. മലയാള ചെറുകഥാസാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 20,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മറ്റു പുരസ്കാരങ്ങൾ: ഡോ. അനിത വിശ്വം (കവിത: വഴിവിളക്കിന്റെ പാട്ട്), ഡോ.എം.ടി. ശശി (കഥ: അഭിജിത്തിന്റെ അമ്മ, കടലാസ് പൂക്കളുടെ സുഗന്ധം), ഡോ. ആനന്ദൻ കെ.ആർ (ബാലസാഹിത്യം: അനന്തുവിന്റെ സ്വപ്നങ്ങൾ).


ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഇ.പി രാജഗോപാലൻ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മാർച്ച് 27ന്​ വൈകീട്ട്​ നാലിന്​ കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരി സാറാ ജോസഫ് പുരസ്കാരം സമർപ്പിക്കുമെന്ന് അഷിത സ്മാരക സമിതി സെക്രട്ടറി ഉണ്ണി അമ്മയമ്പലം അറിയിച്ചു.

Tags:    
News Summary - Ashitha memorial literature award to subhash chandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.