മന്ത്രി സജി ചെറിയാൻ ലക്കിടി കുഞ്ചൻ സ്മാരകം സന്ദർശിക്കുന്നു
Posted On
date_range Updated On
date_range കുഞ്ചൻ നമ്പ്യാർ സ്മാരകം നവീകരിക്കും -മന്ത്രി സജി ചെറിയാൻ
ലക്കിടി: കുഞ്ചൻ നമ്പ്യാർ സ്മാരകം നവീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സാംസ്കാരിക കേന്ദ്രങ്ങൾ നാടിന്റെ സമ്പത്താണെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഒാരോരുത്തരുടെയും കടമയാണെന്നും സ്മാരകം സന്ദർശിച്ച സജി ചെറിയാൻ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നൽകി.
കെ. പ്രേംകുമാർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. രാമകൃഷ്ണൻ, സ്മാരകം സെക്രട്ടറി എ.കെ. ചന്ദ്രൻ കുട്ടി, ഭരണ സമിതി അംഗങ്ങളായ കെ. ജയദേവൻ, ഐ.എം. സതീശൻ, എം. രാജേഷ്, എം.എസ്. പൗലോസ്, മോഹൻദാസ് ശ്രീകൃഷ്ണപുരം, മഞ്ഞളൂർ സുരേന്ദ്രൻ, ടി. ഷിബു, എസ്. ശിവരാമൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.