‘പ്ര​ണ​യ​ത്തി​െൻറ ഉ​ന്മ​ത്ത ഗീ​ത​ങ്ങ​ൾ’ പ്ര​കാ​ശ​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച

പ്ര​ണ​യ​ജോ​ടി​ക​ൾ

15 പ്രണയജോടികൾ ചേർന്നൊരു പുസ്​തക പ്രകാശനം

കൊ​ടു​ങ്ങ​ല്ലൂ​ർ: 15 പ്ര​ണ​യ​ജോ​ടി​ക​ൾ ചേ​ർ​ന്നൊ​രു പു​സ്ത​ക പ്ര​കാ​ശ​നം. ക​വി ബ​ക്ക​ർ മേ​ത്ത​ല​യു​ടെ 'പ്ര​ണ​യ​ത്തി​െൻറ ഉ​ന്മ​ത്ത ഗീ​ത​ങ്ങ​ൾ' പ്ര​ണ​യ ക​വി​താ​സ​മാ​ഹാ​രം വി​വി​ധ ത​ല​മു​റ​ക​ളി​ലെ 15 ദ​മ്പ​തി​ക​ൾ പു​റ​ത്തി​റ​ക്കി​യ ച​ട​ങ്ങ് ഹൃ​ദ്യ​വും പ്ര​ണ​യാ​തു​ര​വു​മാ​യ അ​നു​ഭ​വ​മാ​യി. ഭ​ര​ണ​കൂ​ട​വും സ​മൂ​ഹ​വും പ്ര​ണ​യ​വി​രു​ദ്ധ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് അ​തി​നെ പ്ര​ണ​യോ​ത്സ​വ​ങ്ങ​ൾ കൊ​ണ്ട് മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും 15 പ്ര​ണ​യ​ജോ​ടി​ക​ൾ ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​പു​സ്ത​ക പ്ര​കാ​ശ​നം ആ ​നി​ല​ക്ക് പ്ര​സ​ക്ത​മാ​ണെ​ന്നും സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ലി​റ്റ​റേ​ച്ച​ർ സ്​​റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​രോ​ഷ്നി സ്വ​പ്ന പ​റ​ഞ്ഞു. റ​ജി​ല ഷെ​റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷി​നി​ജ പ​ങ്കാ​ളി മ​ഹേ​ഷി​നൊ​പ്പ​വും ഡോ. ​രോ​ഷ്നി സ്വ​പ്ന നാ​ട​ക​ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ എ​മി​ൽ മാ​ധ​വി​നൊ​പ്പ​വും കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ സി.​സി. വി​പി​ൻ ച​ന്ദ്ര​ൻ അ​ഡ്വ. ര​മ്യ​യോ​ടൊ​പ്പ​വും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കോ​ൺ​ഗ്ര​സ് നേ​താ​വ് സാ​ബു​വും ഭാ​ര്യ ഫെ​ബി​ന അ​ബ്​​ദു​ൽ കാ​ദ​റും ഡി.​വൈ​എ​ഫ്.​ഐ നേ​താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ർ.​എ​ൽ. ജീ​വ​ൻ ലാ​ലും പി.​ആ​ർ. ഷെ​ഹ​ന​യും ച​ട​ങ്ങി​ൽ ഉ​ണ്ടാ​യി​രു​ന്നു. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ യു.​ടി. പ്രേം​നാ​ഥ് നി​മ​യോ​ടൊ​പ്പ​വും ക​വി അ​ലി ക​റു​ക​ശ്ശേ​രി ഗൗ​രി​യോ​ടൊ​പ്പ​വു​മാ​ണ്​ ച​ട​ങ്ങി​നെ​ത്തി​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ഡ്വ. ദി​ന​ൽ ജി​മി​ത​യോ​ടൊ​പ്പ​വും പി.​എ​ൻ. വി​ന​യ​ച​ന്ദ്ര​ൻ ശാ​ലി​നി​യോ​ടൊ​പ്പ​വും പ്ര​കാ​ശ​ന​ത്തി​െൻറ ഭാ​ഗ​മാ​യി. ഋ​തു​പ​ർ​ണ, ജി​ൻ​ഷ എ​ന്നി​വ​രോ​ടൊ​പ്പം യ​ഥാ​ക്ര​മം നാ​ട​ക​പ്ര​വ​ർ​ത്ത​ക​രാ​യ നി​തി​ൻ ശ്രീ​നി​വാ​സ​നും രാ​ജേ​ഷ് നാ​രാ​യ​ണ​നും പ്ര​കാ​ശ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ക​ണ്ണ​ൻ സി​ദ്ധാ​ർ​ഥ്​ ശ്രീ​പ്രി​യ​യോ​ടൊ​പ്പ​വും ഫോ​ട്ടോ​ഗ്രാ​ഫ​ർ ഹാ​ഷിം ജി​ക്കു​വി​നോ​ടൊ​പ്പ​വും പു​സ്ത​കം പ്ര​കാ​ശി​പ്പി​ച്ചു. അ​ൽ​ത്താ​ഫ് മു​ഹ​മ്മ​ദ് ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ബ​ക്ക​ർ മേ​ത്ത​ല സ്വാ​ഗ​ത​വും ഇ.​എ. അ​ബ്​​ദു​ൽ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു. നെ​ജി​ല ഷെ​റി​ൻ പ​ഠ​നം നി​ർ​വ​ഹി​ച്ച സ​മാ​ഹാ​രം പ്രി​ൻ​റ് ഹൗ​സാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.