Posted On
date_range Updated On
date_range 'ജീവിത രസതന്ത്രത്തിന്റെ കാണാപ്പുറങ്ങൾ തേടി'; പുസ്തക പ്രകാശനം
കാസർകോട് മുൻ ജില്ല കെ.എസ്.ടി.യു സെക്രട്ടറിയും കേരള വഖഫ് ബോർഡ് പ്രീമാരിറ്റൽ റിസോഴ്സ് പേഴ്സനുമായ അബ്ദുൽ അസീസ് മാസ്റ്റർ കാഞ്ഞങ്ങാട് രചിച്ച 'ജീവിത രസതന്ത്രത്തിന്റെ കാണാപ്പുറങ്ങൾ തേടി' എന്ന പുസ്തകം വെള്ളിയാഴ്ച വൈകീട്ട് പ്രകാശനം ചെയ്യും. മൂന്നു മുതൽ രാത്രി എട്ടു വരെ ദുബൈ കെ.എം.സി.സി ബുക്ക് സ്റ്റാളിൽ 'അക്ഷരപ്പെരുമ' എന്ന പേരിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സിലാണ് പ്രകാശനം. കെ.എം.സി.സി പ്രവർത്തകരും നേതാക്കളും സാംസ്കാരിക നായകരും എഴുത്തുകാരും വായനക്കാരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.