Posted On
date_range Updated On
date_range ശ്രീല പ്രഭുപാദരുടെ ജീവിതകഥ 'മഹായോഗി'
ശ്രീല പ്രഭുപാദരുടെ ജീവിതകഥ 'മഹായോഗി' നവംബർ 11ന് വൈകീട്ട് 8.30ന് സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പ്രകാശനം ചെയ്യും. മതങ്ങളുടെയും ജാതിവർണ വിവേചനങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറത്ത് വിശ്വ മാനവികതയ്ക്ക് വീടൊരുക്കിയ ശ്രീല പ്രഭുപാദരുടെ ജീവിതരേഖയാണ് കെ.വി. മോഹൻ കുമാർ രചിച്ച 'മഹായോഗി' എന്ന ദാർശനിക നോവൽ. 40 രൂപയുമായി അമേരിക്കയിലേക്ക് ചരക്കുകപ്പലിൽ യാത്രചെയ്ത 69കാരൻ മൂന്നു ഹൃദയാഘാതങ്ങളെ അതിജീവിച്ച് ശേഷിച്ച 12 വർഷം ലോകമെമ്പാടും സഞ്ചരിച്ച് ISKCON എന്ന പ്രസ്ഥാനത്തിനു വേരു പാകിയതും അനുയായികളെ അതിലേക്ക് ആകർഷിച്ചതുമെല്ലാം ഇതിൽ വായിച്ചറിയാം. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.