സി.പി. ശിവദാസൻ പുരസ്കാരത്തിന് നിരൂപണ കൃതികൾ ക്ഷണിക്കുന്നു

വടകര: പ്രശസ്ത നിരൂപകനും കോഴിക്കോട്-കണ്ണൂർ സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന ഡോ. സി.പി. ശിവദാസൻ്റെ ഓർമ്മയ്ക്കായി വടകര സാഹിത്യവേദി ഏർപ്പെടുത്തിയ സി.പി. ശിവദാസൻ സ്മാരക പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 2023-24-25 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച സാഹിത്യ നിരൂപണ ഗ്രന്ഥത്തിനാണ് പുരസ്കാരം നൽകുക.

ഇരുപതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്ത് 17 ന് വടകരയിൽ നടക്കുന്ന സി.പി. ശിവദാസൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. 

കൃതിയുടെ മൂന്നു കോപ്പി വീതം വീരാൻകുട്ടി, പ്രസിഡൻ്റ്, സാഹിത്യവേദി, ചെമ്മരത്തൂർ പി.ഒ, വടകര പിൻ 673104 എന്ന വിലാസത്തിൽ ജൂൺ 30ന് മുമ്പ് ലഭിക്കണം.

Tags:    
News Summary - Critical works invited for the C.P. Sivadasan Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.