Posted On
date_range Updated On
date_range അടുക്കള
അടുക്കളയെന്നാൽ
അടച്ചുറപ്പില്ലാത്ത മുറിയിൽ
കുത്തിനിർത്തിയ
രൂപഭംഗിയില്ലാത്ത
മൂന്ന് കല്ലുകളായിരുന്നു...
അതിൽ കയറിയിരുന്നാണ്
വക്കുപൊട്ടിയ മൺകലം
പാടിക്കൊണ്ടിരുന്നത്.
കിതച്ചു തിളയ്ക്കുന്ന
സ്വപ്നങ്ങൾക്കൊപ്പം
ചൂടു കായാനെത്തിയ
ദാരിദ്ര്യത്തിന് ഉള്ളരിയെങ്കിലും
തിന്നാനുള്ള വിശപ്പ്...
അകത്തെയിരുട്ടിൽ
പട്ടിണിയുടെ
കാൽപെരുമാറ്റത്തിനൊപ്പം
വെന്ത ചോറിന്റെ മണം
ഓർമിച്ചെടുക്കാൻ ശ്രമിക്കുന്ന
പഴയ നാൽകാലിവീട്,
കടലിന്റെ
പ്രളയപാരവശ്യത്തിലേയ്ക്ക്
കൺനട്ട്
നിലാവ് വറ്റിയ കർക്കടകത്തിലെ
ഒരു രാത്രി...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.