സം​സ്ഥാ​ന ക​ഥ​ക​ളി,പ​ല്ലാ​വൂ​ർ അ​പ്പു​മാ​രാ​ർ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ൾ​ക്കൊ​പ്പം സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ബി. ​അ​ന​ന്ത​കൃ​ഷ്‌​ണ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​രാ​ജേ​ഷ്‌​കു​മാ​ർ പി, ​ക​ലാ​മ​ണ്ഡ​ലം വി​മ​ല മേ​നോ​ൻ, സാം​സ്‌​കാ​രി​ക വ​കു​പ്പ്

അ​ണ്ട​ർ സെ​ക്ര​ട്ട​റി രാ​ജി ആ​ർ. പി​ള്ള എന്നിവർ സമീപം

സംസ്ഥാന കലാ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2023, 2024 വർഷങ്ങളിലെ കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം, കേരളീയ നൃത്ത നാട്യ പുരസ്‌കാരം എന്നിവ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സമർപ്പിച്ചു. പത്മശ്രീ ജേതാവ് കലാമണ്ഡലം വിമല മേനോനെ ആദരിച്ചു.

കുറൂർ വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം ശങ്കര വാരിയർ, കലാനിലയം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ (കഥകളി പുരസ്‌കാരം), മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചോറ്റാനിക്കര വിജയൻ മാരാർ (പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം), കലാമണ്ഡലം ഗിരിജാദേവി, വിനീത നെടുങ്ങാടി (നൃത്ത നാട്യ പുരസ്‌കാരം) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. പി. രാജേഷ്‌കുമാർ, രവീന്ദ്രനാഥ്, ഡോ. വേണുഗോപാൽ, രാജി ആർ. പിള്ള എന്നിവർ സംസാരിച്ചു.

Tags:    
News Summary - State Arts Awards presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.