കറുപ്പ് വിവാദം അനാവശ്യം, നിർത്തണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വെളുപ്പാണ് സൗന്ദര്യത്തിൻ്റെ അളവുകോൽ എന്ന മട്ടിൽ ഒരു നർത്തകി നടത്തിയ പരാമർശവും അതിനെ തുടർന്നുള്ള വിവാദവും അനാവശ്യവും ഖേദകരവുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നർത്തകിയുടെ പരാമർശങ്ങൾ നമ്മുടെ ഉന്നതമായ സാംസ്കാരിക പാരമ്പര്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

കലയുടെ അളവ് കോൽ തൊലിയുടെ നിറഭേദമല്ല. മുഖത്ത് വിടരുന്ന ഭാവങ്ങളാണ്. മറിച്ച് ചിന്തിക്കുന്നത് വംശീയമാണ്. കേരളത്തിൽ അത് അനുവദിക്കാൻ കഴിയാത്തതാണ്. കറുപ്പിനെ പുച്ഛിക്കുന്നവർ കറുപ്പിന് ഏഴഴകാണ് എന്ന തത്വം ഓർക്കുന്നത് നന്നായിരിക്കും. ഈ അനാവശ്യവിവാദം അവസാനിപ്പിക്കുന്നതാണ് ഉചിതമായ കാര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala wants to stop karuppu controversy unnecessary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.