1. ശ്രീരാഗ്​ വരദരാജൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്​ സർട്ടിഫിക്കേറ്റുമായി 2. ശ്രീരാഗ്​ കരിപ്പൊടിയിൽ സൃഷ്​ടിച്ച മമ്മൂട്ടിച്ചിത്രം

കരിപ്പൊടി ഉതിർന്നുവീഴു​േമ്പാൾ തെളിഞ്ഞുവരു​​ന്നത്​ മമ്മൂട്ടി; പത്തടി നീളവും ആറടി വീതിയുമുള്ള ഫ്രെയിമിൽ വിസ്​മയം തീർത്ത്​ ശ്രീരാഗ്​

പത്തടി നീളവും ആറടി വീതിയുമുള്ള ഫ്രെമിയിൽ ആദ്യം കരിപ്പൊടി മാത്രമാണ്​ കാണുക. അത്​ ചെരിക്കു​േമ്പാൾ, കരിപ്പൊടി ഉതിർന്നുവീഴു​േമ്പാൾ തെളിഞ്ഞുവരുന്നത്​ മലയാളത്തിന്‍റെ അഭിമാനതാരം മമ്മൂട്ടി. ചിത്രരചനയിലെ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീരാഗ്​ വരദരാജനാണ് ഈ വിസ്​മയചിത്രം തീർത്തത്​. 'പത്ത്​ മണിക്കൂറോളം എടുത്തു ഈ ചിത്രം പൂർത്തിയാക്കാൻ. സെപ്​റ്റംബർ ഏഴിനാണ്​ മമ്മുക്കയുടെ ജന്മദിനം. അതിന്​ എന്‍റെ മുൻകൂട്ടിയുള്ള സമ്മാനമാണ്​ ഈ കലാസൃഷ്​ടി' -പന്തളം തോന്നല്ലൂർ ശ്രീനന്ദനത്തിൽ കെ. വരദരാജൻ നായരുടെയും ടി.കെ.ശ്യാമളയുടെയും മകനായ ശ്രീരാഗ്​ പറയുന്നു.

പന്തളം എൻ.എസ്.എസ്. കോളേജിലെ ഭൂമിശാസ്ത്രം അവസാനവർഷ വിദ്യാർഥിയാണ്​ ശ്രീരാഗ്. 61 സിനിമകളിലെ മോഹൻലാലിന്‍റെ വിവിധ മുഖങ്ങൾ ഇരുകൈകളും ഉപയോഗിച്ച്​ വരച്ച്​ ശ്രദ്ധേയനായിരുന്നു. ലാലിന്‍റെ 61ാം പിറന്നാൾ ദിനത്തിന്‍റെ തലേന്നാൾ രാത്രിയാണ് ശ്രീരാഗ് അഞ്ച്‌ മണിക്കൂർ കൊണ്ട് മോഹൻലാലിന്‍റെ 61 മുഖങ്ങൾ വരച്ചത്. 61 വെള്ളക്കടലാസുകൾ ചുമരിൽ പതിച്ചശേഷം അതിൽ മാർക്കർ ഉപയോഗിച്ചായിരുന്നു ചിത്രരചന. ഇതിന്‍റെ ലൈവ് വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർക്ക് അയച്ചു നൽകിയിരുന്നു. തുടർന്ന്​ അംഗീകാരം ലഭിച്ചതിന്‍റെ രേഖയും ശ്രീരാഗിനെ തേടിയെത്തി. ശ്രീരാഗിനെ അഭിനന്ദിക്കാൻ മോഹൻലാൽ വിളിക്കുകയും ചെയ്​തു.

ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും വരയോടുള്ള കമ്പമാണ് ചിത്രമെഴുത്തിലേക്ക് വഴിതിരിച്ചതെന്ന്​ ശ്രീരാഗ്​ പറയുന്നു. ലോക്ഡൗണിൽ ഓൺലൈൻ പഠനത്തിനിടയിലുള്ള സമയം കണ്ടെത്തിയായിരുന്നു വരക്ക്​ തുടക്കമിട്ടത്​. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് സ്ഥലംമാറി പോകുന്നതിനു മുമ്പ് അദ്ദേഹത്തിന്‍റെ ചിത്രം വരച്ച് ചില്ലിട്ട് ശ്രീരാഗ് സമ്മാനിച്ചിരുന്നു. 

Tags:    
News Summary - Mammootty's picture in 10 feet long canvass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.