പന്തളം: വീട്ടിൽ പാർക്ക് ചെയ്ത വാഹനം മോഷ്ടിച്ചുകടക്കാൻ ശ്രമിക്കുന്നതിടെ രണ്ടുപേരെ പൊലീസ് പിടികൂടി. പന്തളം കുരമ്പാല മാവരപ്പാറ കുരുമ്പിലയ്യത്ത് താഴേതിൽ വിഷ്ണു (22), പന്തളം കുരമ്പാല മാവരപ്പാറ രാജേഷ് മന്ദിരത്തിൽ രതീഷ് കുമാർ (33) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ച മൂന്നിന് കുരമ്പാല ഇടയാടിയിൽ ചന്ദനപ്പള്ളി പുലപാനി മണ്ണിൽ ഷാജിയുടെ വീട്ടിൽ നിർത്തിയിട്ട മഹേന്ദ്ര സ്കോർപിയ കാർ ഇരുവരും കടത്തിക്കൊണ്ടുപോയി. ഷാജി അറിയിച്ചതിനെ തുടർന് ഇടയാടി സ്കൂളിന് സമീപത്തുനിന്ന് ഇരുവരെയും പൊലീസ് പിടികൂടി. ഇവരെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.