മു​ഹ​മ്മ​ദ് അ​ജ്മ​ൽ, മു​ഹ​മ്മ​ദ് ഷാ

വൃദ്ധനെ ആക്രമിച്ച് പണവും മൊബൈലും കവർന്ന യുവാക്കൾ അറസ്റ്റിൽ

വർക്കല: വൃദ്ധനെ ആക്രമിച്ച് പണവും മൊബൈലും കവർന്ന യുവാക്കൾ അറസ്റ്റിൽ. ഇടവ ഡീസന്റ്മുക്ക് താഹ മൻസിലിൽ കൊച്ചുമോൻ എന്ന മുഹമ്മദ് ഷാ (22), സുഹൃത്ത് മാന്തറ കുഴക്കാട്ടിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (21) എന്നിവരെയാണ് അയിരൂർ പൊലീസ് പിടികൂടിയത്.

ഇടവ സ്വദേശിയും എൺപതുകാരനുമായ മുഹമ്മദ് ബഷീർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഡിസംബർ 24ന് വൈകീട്ട് ഏഴോടെയാണ് സംഭവം.ഇടവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വൃദ്ധനായ ബഷീറിന്റെ അടുത്തേക്ക് എത്തിയ യുവാക്കൾ സൗഹൃദപൂർവം സംസാരിച്ചശേഷം മുഖത്തും നെഞ്ചിലും മർദിക്കുകയായിരുന്നു.

മർദനമേറ്റ് നിലത്തുവീണ ബഷീറിന്റെ മൊബൈൽ ഫോണും 1600 രൂപയടങ്ങുന്ന പഴ്സും മറ്റ് വിലപ്പെട്ട രേഖകളും തട്ടിയെടുത്തെന്നാണ് പരാതി. പ്രതികളെ വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Youths arrested for attacking old man and robbing money and mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.