കൊല്ലപ്പെട്ട പാപ്പച്ചൻ, അറസ്റ്റിലായ ആരോഗ്യദാസ്
അടിമാലി: നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ ചിന്നക്കനാൽ സിങ്കുകണ്ടം മാട്ടുപ്പെട്ടി വീട്ടിൽ ആരോഗ്യദാസ് (40) അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി വേലിയിൽ കിഴക്കേടത്ത് പാപ്പച്ചനാണ് (65) കൊല്ലപ്പെട്ടത്.
അടിമാലിയിലെ സ്വകാര്യ മാനേജ്മെന്റ് സ്കൂളിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന പാപ്പച്ചനെ മദ്യപാനത്തെ തുടർന്ന് മാനേജ്മെന്റ് പിരിച്ചുവിട്ടിരുന്നു. പിന്നീട് അടിമാലി മേഖലയിൽ കൂലിവേലയുമായി കഴിയുകയായിരുന്നു. ഇതിനിടയിൽ ആരോഗ്യദാസിനെ പരിചയപ്പെട്ടു. പാപ്പച്ചൻ കൊല്ലപ്പെട്ട് കിടന്ന കെട്ടിടത്തിൽ തന്നെയാണ് ഇരുവരും താമസിച്ചിരുന്നത്. ഡിസംബർ 22ന് ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. പിന്നീട് വഴക്കായി. രാത്രിയിൽ പാപ്പച്ചനെ കൊലപ്പെടുത്തി ആരോഗ്യഭാസ് ഒളിവിൽ പോകുകയായിരുന്നു. 10 ദിവസത്തിന് ശേഷം ആഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതമെന്ന് പൊലീസിന് മനസ്സിലായത്. ഡിസംബർ 30ന് ആരോഗ്യദാസ് താൻ ജോലിക്ക് നിന്ന ആളെ ഫോണിൽ വിളിച്ച് ഒരാൾ മരിച്ച് കിടക്കുന്നതായി പറഞ്ഞു.
എന്നാൽ, അന്വേഷണത്തിൽ കണ്ടെത്തിയിരുന്നില്ല . പിന്നീടാണ് നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ ആരോഗ്യദാസ് ഫോണും ഓഫ് ചെയ്തിരുന്നു. വീണ്ടും അടിമാലിയിൽ കൂലിവേല ചെയ്ത് വരുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.