പ്രതി സുരേഷ്
കൊച്ചി: എറണാകുളം ടൗണ്‍ഹാളിന് സമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയുടെ ചിത്രം എറണാകുളം സെന്‍ട്രല്‍ പൊലീസ് പുറത്ത് വിട്ടു. മുളവുകാട് ചുങ്കത്ത് വീട്ടില്‍ സുരേഷിനായാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. കൊല്ലം നീണ്ടകര മേരി ലാന്‍ഡില്‍ എഡിസണാണ്(35) കുത്തേറ്റ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതിന് എറണാകുളം നോര്‍ത്ത് പാലത്തിന് സമീപത്തായിരുന്നു സംഭവം. എറണാകുളം നോര്‍ത്തിലെ ആനന്ദ് ബിഹാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും.ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാവുകയും പ്രതി കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസണിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു.
കുത്തേറ്റ എഡിസണ്‍ ഹോട്ടലിന് പുറത്തേക്കിറങ്ങിയെങ്കിലും കുഴഞ്ഞുവീണു. 10 മിനിറ്റോളം ഹോട്ടലിന് മുന്നില്‍ ഇയാള്‍ രക്തം വാര്‍ന്നുകിടന്നു.സംഭവശേഷം സമീപത്തെ ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി തന്റെ സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു.സ്ഥലത്തെത്തിയ പൊലീസ് മുറി പരിശോധിച്ചപ്പോള്‍ കിട്ടിയ ആധാര്‍ കാര്‍ഡില്‍നിന്ന് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.സാക്ഷികളും ആധാറിലെ വ്യക്തി തന്നെയാണ് കൃത്യം നടത്തിയതെന്ന് പൊലീസിനോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.