കൊല്ലപ്പെട്ട പൗവ്വത്തിൽ റോയ്

യുവാവിനെ ഭാര്യാസഹോദരൻ വെട്ടിക്കൊന്നു

കേളകം (കണ്ണൂർ): ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൗവ്വത്തിൽ റോയ് (45) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 8.30ഓടെയാണ് റോയിക്ക് ​വെട്ടേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ രക്ഷിക്കാനായില്ല. ഭാര്യാ സഹോദരൻ അറക്കൽ ജൈസനാണ് റോയിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. 




Tags:    
News Summary - Youth killed by brother-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.