രാധാകൃഷ്ണൻ
കടയ്ക്കൽ: കടയ്ക്കൽ, കുമ്മിൾ, കൊണ്ടോടി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ വ്യാജമദ്യ നിർമാണവും വിതരണവും നടത്തിവന്ന വാറ്റ് സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയിൽ. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.ബി. നന്ദു തേജസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കടയ്ക്കൽ വില്ലേജിൽ കോട്ടപ്പുറം ദേശത്ത് ദേവധേയം വീട്ടിൽ രാധാകൃഷ്ണൻ (45) പിടിയിലായത്.
കാരിച്ചിറ മിച്ചഭൂമിയിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിന് സമീപം ഇയാളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലെ ഷെഡിൽനിന്ന് മൂന്നു ലിറ്റർ വാറ്റുചാരായവും 20 ലിറ്റർ കോടയും എക്സൈസ് സംഘം കണ്ടെടുത്തു.
എക്സൈസ് ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റിവ് ഓഫിസർ സി. സനിൽകുമാർ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) സബീർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ജി. ജയേഷ്, മാസ്റ്റർ ചന്ദു, ശ്രേയസ് ഉമേഷ്, ബിൻസാഗർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ലിജി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സാബു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.