അഖിൽ, ഷിയാസ് മുസ്തഫ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
സുൽത്താൻ ബത്തേരി: എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായി. തരിയോട് കൊപ്പറ വീട്ടിൽ ഷിയാസ് മുസ്തഫ (26), പടിഞ്ഞാറത്തറ കൊഴറ്റുക്കുന്ന് പുളിക്കൽ വീട്ടിൽ പി.പി. അഖിൽ (22) എന്നിവരെയാണ് പിടികൂടിയത്.
മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 8.25 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായത്. കർണാടക കെ.എസ്.ആർ.ടി.സി ബസിൽ കേരളത്തിലേക്ക് യാത്രചെയ്തു വരുകയായിരുന്നു ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.