എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പൂച്ചാക്കൽ: എം.ഡി.എം.എയുമായി യുവാവിനെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് ചെട്ടുകാട്ടിൽ ജിബിനാണ് (30) പിടിയിലായത്. ഇയാളിൽനിന്ന് 600 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് വടുതല പുതിയ പാലത്തിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ അഞ്ചോളം കേസിലെ പ്രതിയാണ് ജിബിനെന്ന് പൊലീസ് പറഞ്ഞു.

പൂച്ചാക്കൽ എസ്.എച്ച്.ഒ അജയമോഹൻ, എസ്.ഐമാരായ ജേക്കബ്, ഉദയകുമാർ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ നിസാർ, ശിവപ്രസാദ്, അലക്സ്‌ എന്നിവരും ചേർത്തല ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.