Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവ് പിടിയിൽ
നിലമ്പൂർ: എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. മമ്പാട് പുളിക്കലൊടി പുക്കാട്ടിരി വീട്ടിൽ അഭിരാജാണ് (24) റേഞ്ച് ഇൻസ്പെക്ടർ ടി. ഷിജുമോന്‍റെയും സംഘത്തിന്‍റെയും പിടിയിലായത്.
മമ്പാട് പുളിക്കലൊടിയിലുള്ള പഞ്ചായത്ത് വലിയകുളത്തിന് സമീപം വെച്ചാണ് പിടിക്കപ്പെട്ടത്. 3000 മില്ലിഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് കണ്ടെടുത്തു. പ്രതി ഉപയോഗിച്ചിരുന്ന ബജാജ് പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫിസർ പി. അശോക്, സിവിൽ എക്‌സൈസ് ഓഫിസർമാരായ വി. ലിജിൻ, കെ. ആബിദ്, എം. സുനിൽകുമാർ, വനിത സിവിൽ എക്‌സൈസ് ഓഫിസർ എ.കെ. നിമിഷ, ഡ്രൈവർ സവാദ് നാലകത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.