ഷിബു തോമസ്

ബൈക്ക് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച്​ തർക്കം; രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

തിരുവല്ല: ബൈക്ക് പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിനിടെ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പെരുംതുരുത്തി സ്വദേശിയായ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.

പെരുംത്തുരുത്തി കല്ലുകടവ് നെടുംപറമ്പിൽ വീട്ടിൽ ഷിബു തോമസ് (26) ആണ് അറസ്റ്റിലായത്. നാലുകോടി വടക്കേക്കര വീട്ടിൽ സതീഷ് കുമാർ, സുഹൃത്ത് അനീഷ് എന്നിവരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ മാസം 28ന്​ പുലർച്ചെ ആയിരുന്നു സംഭവം. സതീഷ് കുമാറിന്‍റെ സുഹൃത്തായ സജീവിന്‍റെ വീട്ടുമുറ്റത്ത് ഷിബു തോമസ് ബൈക്ക് പാർക്ക് ചെയ്യുന്നത് എതിർത്തതിനെ തുടർന്നായിരുന്നു ആക്രമണം. വാക്കേറ്റത്തിനൊടുവിൽ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയേഗിച്ച് ഷിബു ഇരുവരെയും കുത്തുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്തെ ബന്ധുവീട്ടിൽ നിന്നും ഇന്നലെ പുലർച്ചെയോടെ പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - youth arrested for stabbing two person related with parking issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.