നിസാമുദ്ദീൻ
Posted On
date_range Updated On
date_range ഭർത്താവുമായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തൃപ്രയാർ: വീട്ടമ്മയായ യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച യുവാവിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം കൂരിക്കുഴി സ്വദേശി മൂന്നാക്കപ്പറമ്പിൽ നിസാമുദ്ദീൻ (26) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവുമായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്ന പ്രതി സഹായ വാഗ്ദാനവുമായെത്തി.
താമസിക്കാൻ വീട് ശരിയാക്കി നൽകാമെന്ന് പറഞ്ഞ പ്രതി ലോഡ്ജിൽ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. വലപ്പാട് എസ്.എച്ച്.ഒ കെ.എസ്. സുശാന്തിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.