ഫെബിൻഷ
Posted On
date_range Updated On
date_range പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വക്കം ഊപ്പോട് വീട്ടിൽ ഫെബിൻഷാ (19) ആണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു പ്രതി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വർക്കല ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ വി.എസ്. പ്രശാന്ത്, ഗ്രേഡ് എസ്.ഐ. ഷംസുദ്ദീൻ, ഷാനവാസ് എന്നിവർ ചേർന്ന് യുവാവിനെ വർക്കല മൈതാനം ജങ്ഷനിൽ െവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.