പ്ര​ദീ​പ്

വ്യാപാരിയുടെ 1.35 ലക്ഷം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഗോവിന്ദാപുരം: നാളികേര വ്യാപാരിയുടെ 1.35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂച്ചങ്കുണ്ട് ആനക്കട്ടിമേട് കോളനിയിലെ പ്രദീപിനെയാണ് (38) കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാളികേര കച്ചവടത്തിനായി മുതലമടയിലെത്തിയ കൊടുങ്ങല്ലൂർ കയ്പമംഗലം അശ്വിന്‍റെ പണമാണ് മോഷ്ടിച്ചത്. സ്വകാര്യ തോട്ടത്തിൽ ചരക്ക് കയറ്റാൻ നിർത്തിയ വാഹനത്തിൽ സൂക്ഷിച്ച പണം കൈക്കലാക്കുകയായിരുന്നു.

കൊല്ലങ്കോട് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദീപ് ഇവിടെയെത്തിയതായി അറിയുകയും വ്യാഴാഴ്ച വൈകീട്ട് പൊള്ളാച്ചി, വേട്ടക്കാരൻപുതൂർ അമ്മമ്പതിയിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച തുകയിൽ 21,000 രൂപ വീട്ടിൽ നൽകുകയും കടബാധ്യത വീട്ടിയ ശേഷമുള്ള തുക ഒളിപ്പിച്ചു വെക്കുകയുമായിരുന്നെന്ന് സി.ഐ വിപിൻദാസ് പറഞ്ഞു. പ്രതി മറയൂരിൽ ചന്ദനം കടത്തിയ കേസിൽ 11 മാസം ജയിൽശിക്ഷ അനുഭവിച്ചതായി പൊലീസ് പറഞ്ഞു. എസ്.ഐ ഷാഹുൽ, ജില്ല കാവൽ സ്ക്വാഡ് അംഗങ്ങളായ എസ്. ജിജോ, സി. ശിവദാസൻ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Youth arrested for embezzling Rs 1.35 lakh from a trader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.