സിജോ ജോർജ്, യാസീൻ അഷറഫ്, ആഷിഖ് അൻസാരി

തട്ടുകടയുടമയുടെ വീട്ടിൽനിന്ന് 1.52 കിലോ കഞ്ചാവ് പിടികൂടി; ഉടമയും ജീവനക്കാരും പിടിയിൽ

തൊടുപുഴ: തൊടുപുഴ നഗരത്തിലെ തട്ടുകടയുടമയുടെ വീട്ടിൽനിന്ന് 1.52 കിലോഗ്രാം കഞ്ചാവ് പിടികൂടി. പെരുമ്പിള്ളിച്ചിറ മഠത്തിക്കണ്ടം കണ്ണാത്തുകുഴിയിൽ സിജോ ജോർജാണ് (സിജോപ്പി-47) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കൊപ്പം തട്ടുകടയിലെ ജീവനക്കാരായ എറണാകുളം കാക്കനാട് കുസുമഗിരി മണ്ണാർകോട്ടുമൂല വീട്ടിൽ യാസീൻ അഷറഫ് (25 ), എരുമേലി കനകപ്പാലം പുത്തൻവീട് വീട്ടിൽ ആഷിഖ് അൻസാരി (25) എന്നിവരും പിടിയിലായിട്ടുണ്ട്. സിജോക്ക് പെരുമ്പാവൂരിൽനിന്ന് കഞ്ചാവ് എത്തിച്ചുനൽകിയത് ജീവനക്കാരനായ ആഷിക്കാണ്. വിൽപനക്ക് സഹായിച്ചിരുന്നത് മറ്റൊരു ജീവനക്കാരനായ യാസിനാണ്.

തട്ടുകടയുടെ മറവിലായിരുന്നു ഇയാളുടെ ലഹരിക്കച്ചവടമെന്ന് പൊലീസ് പറഞ്ഞു. കോളജ് വിദ്യാർഥികൾക്കും വിശ്വസ്തരായ സ്ഥിരം ഇടപാടുകാർക്കുമാണ് ഇയാൾ കഞ്ചാവ് നൽകിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു പരിശോധന. പിടിയിലായ സിജോ തൊടുപുഴ നഗരത്തിൽ വർഷങ്ങളായി തട്ടുകട നടത്തിവരുകയാണ്.

കഴിഞ്ഞ ഒരു മാസക്കാലമായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസിന്റെ നിർദേശപ്രകാരം തൊടുപുഴ സി.ഐ മനേഷ് കെ.പി, എസ്.ഐ ആൽബിൻ സണ്ണി എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളും തൊടുപുഴ ഡിവൈ.എസ്.പി സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്‌. 

Tags:    
News Summary - Thodupuzha Police Arrest Thatukada Owner and Two Employees with 1.52 kg of Ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.