Posted On
date_range Updated On
date_range വയനാട്ടിലെ ഹോംസ്റ്റേയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി
അമ്പലവയല്‍ (വയനാട്): അമ്പലവയലിലെ ഹോംസ്റ്റേയില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അമ്പലവയലില്‍ രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളിഡേ ഹോംസ്റ്റേയിലാണ് സംഭവം.
ഹോം സ്റ്റേയില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കര്‍ണാടകയില്‍നിന്ന് യുവതിയെ ജോലിക്ക് കൊണ്ടുവന്ന ഹോം സ്റ്റേ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബത്തേരി സ്വദേശി ഷിധിന്‍, പുൽപള്ളി സ്വദേശി ജോജോ കുര്യാക്കോസ്, വാകേരി സ്വദേശി വിജയന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.