ജോലിക്ക് നിന്ന വീടുകളിൽനിന്ന് സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ

കോലഞ്ചേരി: വീടുകളിൽ ജോലിക്കുനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ പിടിയിൽ. ആരക്കുഴ പെരുമ്പല്ലൂർ മാനിക്കൽ വീട്ടിൽ ആശയാണ് (41) പുത്തൻകുരിശ് പൊലീസി‍െൻറ പിടിയിലായത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോലഞ്ചേരി സ്വദേശികളായ ചാൾസ്, ബെന്നി എന്നിവരുടെ വീടുകളിൽനിന്നാണ് മോഷ്ടിച്ചത്.

ബെന്നിയുടെ വീട്ടിൽനിന്ന് ഒമ്പത് പവനും ചാൾസി‍‍െൻറ വീട്ടിൽനിന്ന് 13 പവനുമാണ് കവർന്നത്. ആഭരണങ്ങൾ കോലഞ്ചേരിയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വിൽക്കുകയും പണയം വെക്കുകയും ചെയ്തു.സംഭവശേഷം ഒളിവിൽ പോയ ഇവരെ ഇടുക്കി ബൈസൺവാലിയിൽനിന്നാണ് പിടികൂടിയത്.

റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറി‍െൻറ നിർദേശത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പി ജി.അജയ് നാഥ്, സബ് ഇൻസ്പെക്ടർമാരായ പി.കെ. സുരേഷ്, രമേശൻ, കെ. സജീവ്, എ.എസ്.ഐമാരായ ജി. സജീവ്, മനോജ് കുമാർ, എസ്.സി.പി.ഒമാരായ ജിഷ മാധവൻ, ബിജി ജോൺ, ചന്ദ്രബോസ്, ദിനിൽ ദാമോദരൻ, അഖിൽ, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - Young woman arrested for stealing gold from houses where she worked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.