പെട്രോൾ പമ്പിൽനിന്ന് പണമെടുത്ത യുവാവ് പിടിയിൽ

വടക്കഞ്ചേരി: പെട്രോൾ പമ്പിൽനിന്ന് പണമെടുത്ത് ഓടിയ യുവാവ് പിടിയിൽ. വടക്കഞ്ചേരി കമ്മാന്തറ രാജീവ് (33) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഏഴരക്ക് വടക്കഞ്ചേരി ടൗണിലെ പെട്രോൾ പമ്പിലാണ് സംഭവം. യുവാവ് മേശയിൽ സൂക്ഷിച്ച 31,000 രൂപയെടുത്ത് ഓടുകയായിരുന്നു.

പിന്നീട് തങ്കം തിയറ്റർ പരിസരത്തുനിന്ന് ഓട്ടോ വിളിച്ചുപോയ ഇയാളെ വാണിയമ്പാറയിൽ വെച്ച് വടക്കഞ്ചേരി പൊലീസ് പിടികൂടി. വധശ്രമമുൾപ്പെടെയുള്ള കേസിൽ പ്രതിയാണ് രാജീവ്.

Tags:    
News Summary - young man was arrested for theft money from a petrol pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.