Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ഒമ്പതുവർഷം തടവ്
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 21കാരന് ഒമ്പതുവർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. മറയൂർ കീഴാന്തൂർ സ്വദേശി ഗോവിന്ദ രാജിനെയാണ് ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിന് 50,000 രൂപ നൽകാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.
2015ൽ സ്കൂൾ വിദ്യാർഥിനിയായ 13 കാരിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. മറയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.ജി. വർഗീസ് ആണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.