പ്രതി ബിൻ സുലൈറഹ്മാൻ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ചെറുതുരുത്തി: മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി ചെറുതുരുത്തി പുതുശ്ശേരി പാറക്കൽ വീട്ടിൽ ബിൻ സുലൈറഹ്മാനാണ് (25) പിടിയിലായത്.
സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐയുടെ നിർദേശത്തെത്തുടർന്ന് എസ്.ഐ കെ.എം. ഫക്രുദ്ദീന്റെ നേതൃത്വത്തിലെ സംഘമാണ് വീടിന് മുന്നിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.