ശരത് ബാബു
Posted On
date_range Updated On
date_range ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കായംകുളം: ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പ്രലോഭിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ. കോട്ടയം പെരുമ്പായിക്കാട് പാറൻപുഴ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബുവിനെയാണ് (23) അറസ്റ്റ് ചെയ്തത്. സ്ക്രിപ്റ്റ് കേൾക്കാനായി കായംകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. കഴിഞ്ഞ നാലിന് രാവിലെ 11ഓടെയായിരുന്നു സംഭവം.
കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കായംകുളത്തിന് കൈമാറുകയായിരുന്നു. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഉദയകുമാർ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.