കോട്ടയം: ചിങ്ങവനം സായിപ്പ് കവലയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. ആക്രമണത്തിൽ പരിക്കേറ്റ തിരുവല്ല മുത്തൂർ സ്വദേശിനി ആര്യ (27), ഇവരുടെ മാതാവിന്റെ മാതാവ് പത്മിനി (70) എന്നിവരെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമായി ബന്ധപ്പെട്ട് എറണാകുളത്ത് വാടകക്ക് താമസിക്കുന്ന ഇടുക്കി ശാന്തൻപാറ സ്വദേശി ലാൽ മോഹനെ (34) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളിൽ പലസ്ഥലത്തും പെട്രോൾ ഒഴിച്ച്, ഗ്യാസ്കുറ്റി തുറന്നുവെച്ച ശേഷമാണ് രണ്ടുപേരെയും ലാൽ അക്രമിച്ചത്.
ഭാര്യയെയും കൊച്ചുമകളെയും അക്രമിക്കുന്നതുകണ്ട പ്രഭാകരൻ ഭയന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. തലക്കും കഴുത്തിനും വെട്ടേറ്റ ആര്യയും തോളിൽ വെട്ടേറ്റ പത്മിനിയും അയൽപക്കത്തെ വീടുകളിൽ ഓടിക്കയറി.
തുടർന്ന് നാലുവയസ്സുള്ള ആൺകുട്ടിയുമായി ലാൽ വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടി. നാട്ടുകാർ ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുമായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.