representational image

നവജാത ശിശുവിനെ 3.5 ലക്ഷം രൂപക്ക്​ വിൽക്കാൻ ശ്രമിച്ച യുവതി പിടിയിൽ

ന്യൂഡൽഹി: നവജാത ശിശുവിനെ മൂന്നര ലക്ഷം രൂപക്ക്​ വിൽക്കാൻ ശ്രമിച്ച യുവതിയെ പിടികൂടി. നാഷനൽ കമീഷൻ ഫോർ ​പ്രൊട്ടക്ഷൻ ​ഓഫ്​ ചൈൽഡ്​ റൈറ്റ്​സ്​ നടത്തിയ ഓപറേഷനിലാണ് പ്രിയങ്കയെന്ന​ യുവതി പിടിയിലായത്​. രക്ഷപെടുത്തിയ കുട്ടിയെ ചിൽഡ്രൻസ്​ ഹോമിലാക്കി.

എൻ.സി.പി.സി.ആർ അധ്യക്ഷൻ പ്രിയാങ്ക്​ കനൂ​ങ്കോയാണ്​ കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്​ഥാനത്തിൽ യുവതിയുമായി ബന്ധപ്പെട്ടത്​. കുഞ്ഞിനെ ആവശ്യമായ യുവതിയുടെ സഹോദരൻ എന്നാണ്​ പ്രിയാങ്ക്​ പരിചയപ്പെടുത്തിയത്​. പ്രിയാങ്കിന്‍റെ ഔദ്യോഗിക മൊബൈലിൽ വിളിച്ച യുവതി പെൺകുട്ടി​െയ മൂന്നര ലക്ഷം രൂപക്ക്​ വിൽക്കാമെന്ന്​ അറിയിക്കുകയായിരുന്നു. മുൻകൂറായി 25000 രൂപ നൽകണമെന്ന്​ അവർ അറിയിച്ചു. ബാക്കി തുക കുട്ടിയെ കൈമാറിയ ശേഷം നൽകിയാൽ മതിയെന്നാണ്​ യുവതി പറഞ്ഞത്​.

പശ്ചിം വിഹാറിലുള്ള സായി ബാബ ക്ഷേത്രത്തിൽ എത്താനാണ്​ യുവതി പ്രിയാങ്കിനോട്​ ആവശ്യപ്പെട്ടു. പ്രിയങ്ക എന്ന പേരിലുള്ളയാളുടെ ഗൂഗിൾ പേ അക്കൗണ്ട്​ വിവരങ്ങളും കൈമാറി. ഡൽഹി പൊലീസ്​ സംഘത്തിനൊപ്പമാണ്​ പ്രിയാങ്ക്​ സ്​ഥലത്തെത്തിയത്​.

അൽപസമയത്തിന്​ ശേഷം പ്രിയങ്ക കുട്ടിയുമായി ക്ഷേത്രത്തിലെത്തി. പ്രിയാങ്കിനോട്​ മുൻകൂറായി നൽകാമെന്ന്​ പറഞ്ഞ 25000 രൂപ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രതിയെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ്​ ആക്​ടിലെയും അനുബന്ധ വകുപ്പുകൾ ചുമത്തി അറസ്റ്റ്​ ചെയ്​തു. കൃത്രിമ ഗർഭധാരണത്തിനായി പ്രവർത്തിക്കുന്ന ഒരു ഡയഗനോസ്റ്റിക്​ സെന്‍ററിലെ ഏജന്‍റാണ്​ താനെന്ന്​ പ്രിയങ്ക ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

Tags:    
News Summary - Woman trying to sell baby for Rs 3.5 lakh arrested in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.