ഗേറ്റ് തകർത്ത് വീട്ടിൽ കയറി; 15 പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി

ചെന്നൈ: തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ 15 പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി. ഗേറ്റ് തകർത്ത് വീടിനകത്തേക്ക് അക്രമിച്ച് കയറിയ ഇവർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട്, തട്ടിക്കൊണ്ടുപോയ അതേരാത്രി തന്നെ പെൺകുട്ടിയെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടിയിട്ടുണ്ട്.

15 പേർ ചേർന്ന് കത്തിയും മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് കുടുംബത്തെ ഭീഷണിപ്പടുത്തി യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികളിലൊരാളായ വിഗ്നേശ്വരൻ (34) എന്നയാൾ യുവതിയുമായി ചങ്ങാത്തം സ്ഥാപിക്കുകയും പിന്തുടരുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശല്യപ്പെടുത്തിയതിനെ തുടർന്ന് യുവതി ഇയാൾക്കെതിരെ മയിലാടുതുറൈ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിട്ടു. ജൂലൈ12നും യുവതിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ഇയാൾ നടത്തിയിരുന്നു. എന്നാൽ യുവതി രക്ഷപ്പെടുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. യുവതിയെ തട്ടികൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Woman kidnapped by 15 men in TN's Mayiladuthurai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.