മകളെ ലൈംഗികമായി ഉപദ്രവിച്ചയാളെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി അമ്മ

റാഞ്ചി: മകളെ ലൈംഗികമായി ഉപദ്രവിച്ചയാളെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി അമ്മ. ഝാർഖണ്ഡിലെ രാധാനഗറിലാണ് സംഭവം. രാജു മണ്ഡൽ എന്നയാളാണ് കൊല്ലപ്പെട്ടത്.

രാജു മണ്ഡൽ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയിരുന്നു. പലപ്പോഴായി ഇത് തുടർന്നു. ഇവരുടെ വീട്ടിൽ നിന്ന് പല വസ്തുക്കളും എടുത്തുകൊണ്ടുപോകുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ ഗ്രാമവാസികളോട് ഇത് സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് അമ്മയും മകളും ചേർന്ന് രാജു മണ്ഡലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.

വെള്ളിയാഴ്ച ഇവർ വയർ വാങ്ങി അതിന്‍റെ പുറംകവർ ഒഴിവാക്കി ഉണങ്ങിയ മുളവടിയിൽ ചുറ്റി. ഇത് പ്ലഗ്ഗിൽ കണക്ട് ചെയ്യുകയും ചെയ്തു. ഇത് വാതിലിനോട് ചേർന്ന് സ്ഥാപിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ് രാജു മണ്ഡൽ ഇവരുടെ വീട്ടിലെത്തിയത്. വാതിലിലൂടെ അകത്ത് കയറാൻ ശ്രമിച്ചതും ഇയാൾ ഷോക്കേറ്റ് തൽക്ഷണം മരിച്ചുവീണു.

സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് എത്തി അമ്മയെയും മകളെയും കസ്റ്റഡിയിലെടുത്തു. രാജു മണ്ഡലിന്‍റെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെടുത്തു. അമ്മയെ ജയിലിലേക്കും പ്രായപൂർത്തിയാകാത്ത മകളെ ജുവനൈൽ ഹോമിലേക്കും അയച്ചതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - woman electrocutes man to death for molesting minor daughter, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.