കോമള ബീവി
Posted On
date_range Updated On
date_range അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍
തൃശൂർ: അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമബംഗാൾ സ്വദേശിനി കോമള ബീവിയാണ് (36) പിടിയിലായത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
തൃശൂർ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ഇവർ ചാവക്കാട് അകലാടാണ് താമസം.
പശ്ചിമബംഗാളില്‍നിന്ന് ചാവക്കാട്ടേക്ക് വിൽപനക്ക് കൊണ്ടുവന്ന കഞ്ചാവാണ് കൈവശമുണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ച നടത്തിയ പരിശോധനയിലാണ് നടപടി. കഴിഞ്ഞ ദിവസം ഗോവയിൽനിന്ന് കടത്തിയ മദ്യവുമായി ആന്ധ്ര സ്വദേശിനി പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.